തിരുവനന്തപുരം: അനധികൃതമായി സൂക്ഷിച്ച നാൽപ്പത്തിയഞ്ചു കിലോ ചന്ദനം പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ തോട്ടവാരം അനിൽ ഭവനിൽ അനിൽ കുമാറിനെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ എ ഷാനവാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവനന്തപുരം കൺട്രോൾ റൂം റെയിഞ്ച് ഓഫീസർ സലിൻ ജോസ്, ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ വി ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ 45 കിലോഗ്രാം ഭാരം വരുന്ന ചന്ദന തടിയാണ് അനിൽകുമാറിന്റെ വസതിയിൽ നിന്ന് പിടികൂടിയത്. വീടിനോട് ചേർന്നിരുന്ന സിന്തറ്റിക് വാട്ടർ ടാങ്കിനകത്തു ചെത്തിമിനുക്കിയ ചന്ദന കഷ്ണങ്ങൾ ഒളിപ്പിച്ചനിലയിലാണ് സൂക്ഷിച്ചിരുന്നത് വിപണിയിൽ ഏകദേശം 4 ലക്ഷം രൂപയോളം വില കിട്ടാവുന്ന ചന്ദന കഷ്ണങ്ങളാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ എ ഷാനവാസിന്റെ നേതൃത്വത്തിൽ ഫ്ലയിങ് സ്ക്വാഡ് റെയിഞ്ച് ഓഫീസർമാരായ സലിൻ ജോസ് , വി. ബ്രിജേഷ് ,സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ മാരായ തുളസിധരൻ നായർ, ഹരീന്ദ്രകുമാർ, ശ്രീജിത്ത് ,ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മാരായ സജു, അനൂപ്, സനു, റിഞ്ചു ദാസ്, വിജയകുമാർ, ലല്ലുപ്രസാദ്, ആരതി ഡ്രൈവർ മാരായ വിനോദ്, ബാബുരാജ് എന്നിവർ അടങ്ങുന്ന സംഘമാണ് റെയിഡിൽ പങ്കെടുത്തത്.
Trending
- ഇന്ത്യൻ സ്കൂൾ തമിഴ് ദിനം ആഘോഷിച്ചു
- പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
- ഗൾഫ് പ്രവാസികൾക്ക് ഇനി കൂടുതൽ സന്തോഷം ; വമ്പൻ പ്രഖ്യാപനവുമായി എയർ ഇന്ത്യ
- 15,000 കോടിയുടെ മെത്താംഫെറ്റമിൻ പിടികൂടിയ കേസ്: പ്രതിയായ ഇറാൻ പൗരനെ വെറുതേവിട്ടു
- ‘ഈ ഫ്ളക്സ് സ്ഥാപിച്ചവർക്ക് അതിനെങ്ങനെയാണ് ധൈര്യം വന്നത്?’, ഉദ്യോഗസ്ഥർ ഉത്തരവാദികളെങ്കിൽ അച്ചടക്ക നടപടിയടക്കം സ്വീകരിക്കണമെന്ന് ഹൈക്കോടതി
- കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം
- “കണ്ണ് കാണില്ല, രണ്ട് മാസം മുമ്പ് ഗോപൻ സ്വാമിയുടെ വീട്ടിൽ പോയപ്പോൾ ഭാര്യയും മകനും പറഞ്ഞത്”; പരിസരവാസിയുടെ വെളിപ്പെടുത്തൽ
- അന്‍വര്‍ എന്തും പറയുന്ന ആള്;പ്രതിപക്ഷ നേതാവിനെതിരായ ആരോപണത്തില്‍ എന്റെ ഓഫീസ് ഇടപെട്ടിട്ടില്ല.