മനാമ: ബഹറിനിൽ ഇന്ന് 444 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. 64 വയസുള്ള ഒരു പ്രവാസിയുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ മരണം 37 ആയി ഉയർന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ബഹറിനിൽ കോവിഡ് ബാധ മൂലമുണ്ടാകുന്ന മരണ നിരക്കിൽ വർദ്ധനവ് കാണിക്കുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 291 പേർ പ്രവാസി തൊഴിലാളികളാണ്. പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന രോഗ വ്യാപനം ആശങ്കക്ക് വഴിവയ്ക്കുന്നുണ്ട്. 288 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 12,191 ആയി ഉയർന്നിട്ടുണ്ട്. ബഹ്റൈനിലെ കോവിഡ് ബാധിതരിൽ 68 ശതമാനം പേരും രോഗമുക്തരായി എന്നത് ആശ്വാസത്തിന് ഇടനൽകുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,485 ആണ്. ഇവരിൽ 12 പേരുടെ നില ഗുരുതരമായി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 6,713 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ 4,10,842 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.
Trending
- ആണുങ്ങളോട് മാധ്യമങ്ങള്‍ കരുണ കാണിക്കണം, കേസിന്റെ വേദന നടി അറിയണം: രാഹുല്‍ ഈശ്വര്‍
- എം. മെഹബൂബ് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി
- നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ല; ബിസിനസിന്റെ താക്കോലാണ് ജനങ്ങള്‍
- ഇന്ത്യയുടെ വിദ്യാഭ്യാസ രീതി ഉപജീവനത്തിന് പര്യാപ്തമല്ല: ടി പി ശ്രീനിവാസൻ
- ഐ.വൈ.സി.സി ബഹ്റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു
- സിറിയന്‍ പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവ് അഭിനന്ദിച്ചു