ജലാലാബാദ്: പാകിസ്ഥാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 42 അഫ്ഗാനികളെ മോചിപ്പിച്ച് പാക് ഭരണകൂടം. ഇതിനു തൊട്ടുപിറകെ, നാന്ഗര്ഹര് പ്രവിശ്യയിലെ തുറമുഖത്ത് മോചിപ്പിച്ച അഫ്ഗാനികളെ പാകിസ്ഥാന് അഫ്ഗാനിസ്ഥാന് പ്രതിനിധികള്‍ക്ക് കൈമാറി. അഫ്ഗാന് ന്യൂസ് ഏജന്‍സി പജ്വോക്കാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
അഫ്ഗാനികളെ എന്തിനാണ് ഇത്രയും നാള് ജയിലില്‍ ഇട്ടതെന്നും അവര്‍ക്കെതിരെ ഏതുതരത്തിലുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും പാകിസ്ഥാന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അഫ്ഗാന് ഭരണകൂടത്തിന്റെ പരിശോധന കഴിഞ്ഞ ശേഷം മോചിക്കപ്പെട്ട പൗരന്മാരെ അവരുടെ വീടുകളിലേക്ക് അയക്കും. അവര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുമെന്നും അഫ്ഗാന് ഭരണകൂടം അറിയിച്ചു.
നിരവധി പേരെയാണ് അന്യായമായി പാക് സര്‍ക്കാര്‍ തടവില്‍ വെച്ചിരിക്കുന്നത്. ഇതിനൊന്നും കണക്കോ കാരണമോ ആരെയും ബോധിപ്പിക്കാറില്ല. ഇന്ത്യയുടെ 1971 യുദ്ധകാലത്ത് പിടിക്കപ്പെട്ട അന്‍പതോളം പട്ടാളക്കാര്‍ ഇപ്പോഴും പാകിസ്താനില്‍ ഉണ്ടെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.