മനാമ: 2020 ഓഗസ്റ്റ് 7 ന് നടത്തിയ 9395 കോവിഡ് -19 ടെസ്റ്റുകളിൽ 418 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 190 പേർ പ്രവാസി തൊഴിലാളികളാണ് . 225 പുതിയ കേസുകൾ സമ്പർക്കം മൂലവും 3 എണ്ണം യാത്രയുമായി ബന്ധപ്പെട്ടതുമാണ്.
കോവിഡിൽ നിന്ന് പുതുതായി 331 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 40,276 ആയി വർദ്ധിച്ചു. നിലവിൽ 40 കേസുകൾ ഗുരുതരാവസ്ഥയിലാണ്. പതുതായി ചികിത്സയ്ക്ക് എടുത്തത് 79 കേസുകളാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 2,872 കേസുകൾ ചികിത്സയിലുണ്ട്. ഇതിൽ 2,832 കേസുകൾ തൃപ്തികരമാണ്.
ബഹറിനിൽ കോവിഡ് മൂലമുള്ള ആകെ മരണം 159 ആണ്. ഇതുവരെ 8,86,095 പേരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.