വൈക്കം: ഹണി ട്രാപ്പിൽ കുടുക്കി വൈദികനിൽ നിന്ന് 41.52 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയിൽ. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.വൈദികൻ പ്രിൻസിപ്പലായ സ്വകാര്യ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോയെന്ന് ഫോണിലൂടെ അന്വേഷിച്ച് യുവതി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇരുവരും ചേർന്ന് 2023 ഏപ്രിൽ മുതൽ പലതവണകളായി 41.52 ലക്ഷം രൂപ കൈക്കലാക്കി. തുടർന്നും പണം ആവശ്യപ്പെട്ടതോടെയാണ് വൈദികൻ പരാതി നൽകിയത്. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് അന്വേഷണത്തിൽ ഇവരെ പിടികൂടുകയുമായിരുന്നു.വൈക്കം സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, കുര്യൻ മാത്യു, സി.പി.ഓ മാരായ നിധീഷ്, ജോസ് മോൻ, സനൽ, മഞ്ജു, നെയ്തിൽ ജ്യോതി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
Trending
- വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി, സ്വകാര്യദൃശ്യങ്ങൾ പകർത്തി 41.52 ലക്ഷം തട്ടിയെടുത്തു, യുവതിയും സുഹൃത്തും പിടിയിൽ
- ഇന്ത്യൻ സ്കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നുപ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന് നടക്കും
- 16-ാം വയസ് മുതൽ പീഡനം; കൊല്ലത്ത് പോക്സോ കേസിൽ യുവാവ് പിടിയിൽ
- സ്മാർട്ട് ഫോൺ വാങ്ങി നൽകാത്തതിന് യുവാവ് ആത്മഹത്യ ചെയ്തു; അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു
- കായികതാരമായ പെണ്‍കുട്ടിക്ക് പീഡനം: വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
- വിക്കറ്റ് കീപ്പറായി സഞ്ജു, ഇംഗ്ലണ്ട് ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- പോലീസ് വേട്ടയാടുന്നു; ഭാര്യയുടെ ഫോണ്‍ പിടിച്ചുവെച്ചു: മാമിയുടെ ഡ്രൈവര്‍
- യുവാവ് മദ്യ ലഹരിയില്‍ ക്ഷേത്രത്തിലെ ആഴിയിൽ ചാടി;