മനാമ: ബഹറിനിൽ പുതുതായി 405 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 160 പേർ പ്രവാസി തൊഴിലാളികളാണ്. 241 പുതിയ കേസുകൾ സമ്പർക്കം മൂലവും 4 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 46,835 പേരാണ്.
കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 322 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 43,128 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 92.08 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,535 പേരാണ്. ഇവരിൽ 39 പേരുടെ നില ഗുരുതരമായും 3,496 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്റൈനിൽ രോഗബാധിതരിൽ 7.55 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്.
ബഹറിനിൽ ഇന്ന് രണ്ടു മരണം റിപ്പോർട്ട് ചെയ്തു. 55 വയസുള്ള സ്വദേശി വനിതയും 42 വയസുള്ള പ്രവാസിയുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 172 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,669 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 9,72,003 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.