മുംബൈ∙ മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരിച്ചു. 30 കുടുംബങ്ങള്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ഇതുവരെ 21 പേരെ രക്ഷപെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. മുംബൈയിൽനിന്നു മറ്റു രണ്ട് സംഘങ്ങൾകൂടി ഇവിടേക്കു പുറപ്പെട്ടിട്ടുണ്ട്.കുന്നിൻ പ്രദേശമായ ഇർസൽവാഡി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് ഉരുൾപൊട്ടലുണ്ടായത്. സംഭവത്തെത്തുടർന്ന് റായിഗഡ് പൊലീസ് കൺട്രോൾ റൂം ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ച ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.നേരം പുലർന്നതോടെയാണ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനായതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ നൂറിലേറെപ്പേർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുംബൈയിലും ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Trending
- സ്വകാര്യ ബസ് പെര്‍മിറ്റ് കേസ്; സര്‍ക്കാരിന്റെയും കെ.എസ്.ആര്.ടി.സി.യുടെയും അപ്പീല്‍ തള്ളി ഹൈക്കോടതി
- രാഷ്ട്രീയമുള്ള രണ്ടു പേർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ല, അത് വെറുമൊരു ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗെന്ന് മുഖ്യമന്ത്രി
- സ്കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
- കൊല്ലത്ത് വിദ്യാർത്ഥിയുടെ കൊലപാതകം; നീണ്ടകര സ്വദേശിയായ പ്രതി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽചാടി മരിച്ചു
- 4 വയസുകാരിയെ കൊലപ്പെടുത്തി ബാഗിൽ ഉപേക്ഷിച്ച സംഭവം; പ്രതികൾക്ക് 18 വർഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
- അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വാർഷിക ഇഫ്താർ സംഗമം നടത്തി
- ബഹ്റൈനിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ: ക്യു.എസ്. റിപ്പോർട്ട് പുറത്തിറക്കി
- പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു