ജാര്‍ഖണ്ഡിൽ മുഹറം ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് പേര് മരണപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ബൊക്കാറോയിലാണ് സംഭവം. ഘോഷയാത്രയ്ക്ക് ഉപയോഗിച്ചിരുന്ന ‘താസിയ’ വൈദ്യുത കമ്പിയുമായി കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. ഇത് പിന്നീട് സ്ഫോടനത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ എല്ലാവരെയും ഉടന്‍ തന്നെ ബൊക്കാറോയിലെ തെര്‍മല്‍ ഡിവിസി ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ 13 പേരില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. സ്ഫോടന കാരണമുള്പ്പെടെയുളള കാര്യങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.