
മനാമ: ബഹ്റൈന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ബാപ്കോ എനര്‍ജീസ് നടപ്പിലാക്കുന്ന 3ഡി മറൈന്‍ സര്‍വേ പദ്ധതിയുടെ ഭാഗമായി ഫഷ്ത് അല്‍ ജാരിം പ്രദേശത്ത് കോസ്റ്റ് ഗാര്‍ഡ് ഇന്ന് സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സര്‍വേ ഈ മാസം 23 വരെ നീണ്ടുനില്‍ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പദ്ധതിയുടെ കീഴിലുള്ള വിവിധ മേഖലകളില്‍ മുമ്പ് നടത്തിയ സര്‍വേ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ഘട്ടം. എല്ലാ കടല്‍യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും ഈ കാലയളവില്‍ ഈ പ്രദേശത്തേക്ക് അടുക്കുന്നത് ഒഴിവാക്കണമെന്നും സ്വയം സുരക്ഷയും പദ്ധതിയുടെ സുഗമമായ നടത്തിപ്പും ഉറപ്പാക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.


