മനാമ: 2020 ഓഗസ്റ്റ് 1 ന് നടത്തിയ 4,569 കോവിഡ് -19 പരിശോധനകളിൽ 208 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 75 പേർ പ്രവാസി തൊഴിലാളികളാണ്. 132 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്. യാത്രയുമായി ബന്ധപ്പെട്ട് ഒരു കേസും റിപ്പോർട്ട് ചെയ്തു.
കോവിഡിൽ നിന്ന് പുതുതായി 371 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ 38,211 പേർ രോഗമുക്തി നേടി. നിലവിൽ 43 കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,832 കേസുകളിൽ 2,789 കേസുകളുടെ നില തൃപ്തികരമാണ്.
രാജ്യത്തെ ആകെ മരണം 147 ആണ്. നിലവിൽ 8,35,567 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.