കൊല്ലം: കൊല്ലം ജില്ലയിലെ കുമ്മിൾ പഞ്ചായത്തിൽ 34 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നു. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കൂടാതെ ചിതറ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും കുടി വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്തിലെ മുല്ലക്കരയിൽ ജലസഭരണി നിർമ്മിക്കും, മൂന്നര ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി നിർമ്മിക്കാൻ 7.5 സെന്റ് സ്ഥലം പൊതുജനങ്ങളുടെ സഹായത്തോടെ പഞ്ചായത്ത് വിലയ്ക്ക് വാങ്ങി.

ഇതിന്റെ നിർമ്മാണോത്ഘാടനം വെള്ളിയാഴ്ച്ച വൈകിട്ട് 4.30 ന് കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ. മധുവിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരൻ, ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജി മാജിലത്ത്, കുമ്മിൾ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കൃഷ്ണപിള്ള,തൃതല പഞ്ചായത്ത് പ്രധിനിതികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുക്കും.
റിപ്പോർട്ട്: സുജീഷ് ലാൽ
