മനാമ: ബഹ്റൈനിൽ പുതുതായി 327 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 104 പേർ പ്രവാസി തൊഴിലാളികളാണ്. 214 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 9 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 75,000 കടന്നു. ഇപ്പോൾ മൊത്തം കോവിഡ് ബാധിതർ 75,614 പേരാണ്.
കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 441 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 71,249 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 94.23 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 4,090 പേരാണ്. ഇവരിൽ 57 പേരുടെ നില ഗുരുതരമായും 4,033 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്റൈനിൽ രോഗബാധിതരിൽ 5.41 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 275 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,086 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 15,48,011 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.