തിരുവനന്തപുരം: ലോട്ടറിയും പാഠപുസ്തകവും അച്ചടിച്ച വകയില്‍ കുടിശികയായിട്ടുള്ള 319 കോടി രുപ അടിയന്തരമായി നല്‍കണമെന്ന് കേരള ബുക്സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി. കെബിപിഎസ് ധനമന്ത്രിക്ക ഇത് സംബന്ധിച്ച കത്ത് നല്കി. സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് അടിയന്തരമായി ധനസഹായം വേണമെന്നും കത്തില്‍ പറയുന്നു. വിവിധ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂറായി പണം നല്‍കിയാണ് അച്ചടിക്കായി കടലാസ് വാങ്ങിയതെന്നും കെബിപിഎസ് വ്യക്തമാക്കുന്നു. വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകം അച്ചടിച്ച വകയില്‍ 268.74 കോടി രൂപയും ലോട്ടറി വകുപ്പ് 35.41 കോടി രൂപയും മറ്റ് വകുപ്പുകള്‍ 14.86 കോടി രൂപയും നല്‍കാനുണ്ടെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. പുസ്തകം വിതരണം ചെയ്യുന്നതിനും കുടുംബശ്രീക്കും പണം നല്‍കിയെന്നും. എന്നാല്‍ വകുപ്പുകളില്‍ നിന്നും ആവശ്യത്തിന് സഹായം ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. തമിഴ്നാട് ന്യൂസ്പ്രിന്റ് ആന്‍ഡ് പേപ്പേഴ്സിന് ലിമിറ്റഡിന് നല്കി. 91.80 കോടിയാണ് കൈമാറിയതെങ്കിലും സര്‍ക്കാരില്‍ നിന്നും സഹായം ലഭിച്ചില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിനായി ഇനിയും തുക ചെലവിടാന്‍ സാധിക്കില്ലെന്നും കത്തില്‍ പറയുന്നു.