മനാമ: ബഹ്റൈനിൽ പുതുതായി 317 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 116 പേർ പ്രവാസി തൊഴിലാളികളാണ്. 201 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 50,393 പേരാണ്.
കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 376 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 47,049 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 93.36 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,158 പേരാണ്. ഇവരിൽ 33 പേരുടെ നില ഗുരുതരമായും 3,128 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്റൈനിൽ രോഗബാധിതരിൽ 6.27 ശതമാനം പേർ ഇപ്പോൾ ചികിത്സയിലാണ്.
രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 186 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,166 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 10,67,907 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE