
മനാമ: ബഹ്റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വ്യാജ കാലാവധി സ്റ്റിക്കര്‍ പതിച്ച് വില്‍പ്പന നടത്തിയ കേസില്‍ ഏഷ്യക്കാരനായ കടയുടമയ്ക്ക് രണ്ടാം ലോവര്‍ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു.
ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കൂടെ അറസ്റ്റിലായ വേറെ അഞ്ചു പ്രതികള്‍ക്ക് കോടതി മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു. ഇതില്‍ രണ്ടു പേരെ നാടുകടത്താനും ഉത്തരവിട്ടു.


