ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകർന്ന് റാഫേൽ യുദ്ധ വിമാനങ്ങളുടെ മൂന്നാംബാച്ച് ഇന്ന് ഇന്ത്യയിലെത്തി. മൂന്ന് റാഫേൽ വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ന് എത്തിയത്. യു.എ.ഇയിൽ നിന്ന് ഇന്ധനം നിറച്ച വിമാനം രാത്രി പതിനൊന്ന് മണിയോടെ ഗുജറാത്തിലെ ജാംനഗറിൽ ലാൻഡ് ചെയ്തു. മൂന്നെണ്ണം കൂടി എത്തുന്നതോടെ വ്യോമസേനയിലെ റാഫേൽ വിമാനങ്ങളുടെ എണ്ണം 11 ആകും. 36 റാഫേൽ വിമാനങ്ങൾ വാങ്ങാനാണ് 2016 സെപ്തംബറിൽ ഇന്ത്യയും ഫ്രാൻസുമായി 59000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങൾ കഴിഞ്ഞ വർഷം ജൂലായിൽ അംബാല എയർ ബേസിൽ എത്തിച്ചിരുന്നു. രണ്ടാംബാച്ചിലെ മൂന്ന് യുദ്ധ വിമാനങ്ങൾ കഴിഞ്ഞ നവംബറിലും എത്തി.
Trending
- ആണുങ്ങളോട് മാധ്യമങ്ങള്‍ കരുണ കാണിക്കണം, കേസിന്റെ വേദന നടി അറിയണം: രാഹുല്‍ ഈശ്വര്‍
- എം. മെഹബൂബ് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി
- നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ല; ബിസിനസിന്റെ താക്കോലാണ് ജനങ്ങള്‍
- ഇന്ത്യയുടെ വിദ്യാഭ്യാസ രീതി ഉപജീവനത്തിന് പര്യാപ്തമല്ല: ടി പി ശ്രീനിവാസൻ
- ഐ.വൈ.സി.സി ബഹ്റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു
- സിറിയന്‍ പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവ് അഭിനന്ദിച്ചു