
മനാമ: പലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പി.എല്‍.ഒ) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഡെപ്യൂട്ടി പ്രസിഡന്റായും പലസ്തീന് രാജ്യത്തിന്റെ ഡെപ്യൂട്ടി പ്രസിഡന്റായും ഹുസൈന് അല്‍ ഷെയ്ഖിനെ നിയമിക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
പലസ്തീന് ജനതയുടെ നിയമാനുസൃത പ്രതിനിധിയായ പി.എല്‍.ഒയുടെ സ്ഥാപനപരമായ വികസനം വര്‍ദ്ധിപ്പിക്കുന്നതിനും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും പലസ്തീന് ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുമുള്ള പരിഷ്കരണ ശ്രമങ്ങള്‍ക്കും ബഹ്റൈന്‍ ഉറച്ച പിന്തുണ നല്‍കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഹുസൈന് അല്‍ ഷെയ്ഖിന് പുതിയ ചുമതലകളില്‍ വിജയം ആശംസിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
