മനാമ: ബഹ്റൈനിൽ കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച മുൻകരുതൽ നടപടികൾ ലംഘിച്ച് മതപരമായ ചടങ്ങിൽ പങ്കെടുത്ത 29 പേരെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരിൽ ഒരാൾക്ക് കോവിഡ് ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. രോഗബാധിതനായ വ്യക്തിയെ ഉടൻ തന്നെ ക്വാറന്റൈനിലേക്ക് മാറ്റാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. അയാളുമായി നേരിട്ട് ബന്ധപ്പെട്ട പത്ത് പേരെ വീട്ടു നിരീക്ഷണത്തിൽ നിൽക്കാനും നിർദ്ദേശിച്ചു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
അതേസമയം, സമ്മേളനങ്ങൾ സംഘടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നിയമവിരുദ്ധമായ ഒത്തുചേരലുകൾക്ക് നേതൃത്വം കൊടുത്ത എല്ലാ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ചീഫ് പ്രോസിക്യൂട്ടർ അഹമ്മദ് അൽ-ഗതം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.