ദുബായ്: 2021ൽ അബുദാബിയിൽ റെഡ് സിഗ്നൽ മറികടന്നതിന് പിടിവീണത് 2850 വാഹനങ്ങൾക്ക്. അതീവ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങളിൽ ഒന്നാണ് ട്രാഫിക് റെഡ് ലൈറ്റ് മറികടക്കുന്നതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. 1000 ദിർഹംപിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിത്.
വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ആറുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദുചെയ്യുകയും ചെയ്യും. മൂന്നുമാസത്തിനുള്ളിൽ 50,000 ദിർഹം നൽകി കണ്ടുകെട്ടിയ വാഹനം തിരിച്ചെടുത്തില്ലെങ്കിൽ പൊതുലേലത്തിൽ വിൽക്കും. റെഡ്ലൈറ്റ് മറികടക്കുമ്പോഴുണ്ടാകുന്ന ഗുരുതര അപകടങ്ങളുടെ വീഡിയോകളും ഫോട്ടോകളും സാമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് സമഗ്ര ബോധവത്കരണമാണ് ഗതാഗതവകുപ്പ് നടത്തുന്നത്.