മനാമ: ബഹ്റൈനിൽ നവംബർ 7 ന് നടത്തിയ 9,505 കോവിഡ് പരിശോധനകളിൽ 241 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 76 പേർ പ്രവാസി തൊഴിലാളികളാണ്. 148 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 17 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്.
പുതുതായി 237 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 80,763 ആയി വർദ്ധിച്ചു. നിലവിൽ 24 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,172 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 2,148 പേരുടെ നില തൃപ്തികരമാണ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 329 ആണ്. ആകെ കോവിഡ് ബാധിതർ 83,264 ആണ്. ഇതുവരെ 18,23,595 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.