
മനാമ: ബഹ്റൈനിലെ നോര്‍ത്ത് മുഹറഖിലെ ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
തുടര്‍ന്ന് ഈ നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയ്ക്കയച്ചു. ഹമദ് അല്‍ ദോയ്, അബ്ദുല്‍ വാഹിദ് ഖരാത്ത, ബദര്‍ അല്‍ തമീമി, ഹിഷാം അല്‍ അവാദി, ഡോ. ഹിഷാം അല്‍ അഷീരി എന്നീ എം.പിമാരാണ് നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്.
ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനസമയം കുറച്ചത് ജനങ്ങള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് എം.പിമാര്‍ പറഞ്ഞു.


