ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെയും, നടി തമന്നയേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഒരു അഭിഭാഷകൻ ഹര്‍ജി നല്കി. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുക്കാന്‍ വാങ്ങിയ പണം തിരികെ നല്കാന് കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പുറമെ ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ 20000 രൂപ നഷ്ടപ്പെട്ട ഒരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. ഇത്തരം ആപ്പുകള്‍ യുവാക്കളെ ചൂതാട്ടത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. വിരാട് കോലിയേയും തമന്ന ഭാട്ടിയയേയും പോലുള്ള താരങ്ങളെ ഉപയോഗിച്ച് യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യുകയും, അവരെ ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയുമാണ്. ആയതിനാല്‍ ഈ രണ്ട് താരങ്ങളേയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ഹര്‍ജി വാദം കേള്‍ക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇത്തരം ആപ്പുകളെ നിരോധിക്കാന്‍ കോടതി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Trending
- ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരടങ്ങിയ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം
- സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി
- ബഹ്റൈനും തുര്‍ക്കിയും പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍ ഒപ്പുവച്ചു
- കാരണവർ കൊലക്കേസ് പ്രതി ഷെറിന് കിട്ടിയത് വിഐപി പരിഗണന; സഹതടവുകാരി
- കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്
- കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; അനില്‍ ആന്റണി
- ‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; അണ്ണാ ഹസാരെ
- ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ പ്രവാസികൾക്ക്; വിസ നിയമത്തിൽ അടിമുടി മാറ്റം: സൗദി