മനാമ: പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയത് മുതൽ പൊതു സ്ഥലങ്ങളിലും കടകളിലും മാസ്ക് ധരിക്കാത്തതിന് ബഹ്റൈനിൽ 23,094 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻറ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ് അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ ഡോക്ടർ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു.
നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലവുമായി ബന്ധപ്പെട്ട 1,538 ലംഘനങ്ങളും പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്ത 5,057 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. 521 ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലവുമായി ബന്ധപ്പെട്ട 367 ലംഘനങ്ങളും പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്ത 3,793 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് പ്രവാസി തൊഴിലാളികൾക്കിടയിൽ 4,200 ഭക്ഷണകിറ്റുകൾ വിതരണം ചെയ്തതിനൊപ്പം 601 ബോധവൽക്കരണ കാമ്പെയ്നുകളും നടത്തി.
മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 1,115 ലംഘനങ്ങളും, 5,829 മാസ്കുമായി ബന്ധപ്പെട്ട ലംഘനങ്ങളും രജിസ്റ്റർ ചെയ്തു. 1,015 ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
സതേൺ ഗവർണറേറ്റ് 2,296 സാമൂഹിക അകലം പാലിക്കൽ, 3,133 മാസ്കുമായി ബന്ധപ്പെട്ട ലംഘനങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തു. 371 ബോധവൽക്കരണ പ്രവർത്തനങ്ങളും അണുനാശിനി പ്രവർത്തനങ്ങളും നടത്തി.
പബ്ലിക് സെക്യൂരിറ്റി പ്രസിഡൻസിയുടെ ഓപ്പറേഷൻ ഡയറക്ടറേറ്റ് 5,185 മാസ്കുമായി ബന്ധപ്പെട്ട ലംഘനങ്ങൾ രേഖപ്പെടുത്തി. സാമൂഹിക അകലം സംരക്ഷിക്കുന്നതിന് 337 നടപടികളും സ്വീകരിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്സ് സെക്യൂരിറ്റി 97 മാസ്കുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.