ന്യൂഡല്‍ഹി: ദൃഢനിശ്ചയമുള്ള ജനങ്ങളിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും ജനങ്ങളാണ് രാജ്യത്തിന്റെ യഥാർത്ഥ ശിൽപികളെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കാൻ രാജ്യത്തിന് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനമൊഴിയുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാംനാഥ് കോവിന്ദ്. കുട്ടിയായിരുന്നപ്പോൾ ജനാധിപത്യം എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയ പുരോഗമിച്ചുകൊണ്ടിരുന്ന സമയത്ത് നടന്ന ദേശീയ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഞാനും ഭാവിയിൽ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു. പക്ഷേ, ജനാധിപത്യത്തിന്റെ നെറുകയിൽ നിൽക്കുന്ന ഒരു സ്ഥാനത്തെക്കുറിച്ച് സ്വപ്നം പോലും കണ്ടില്ല. വർഷങ്ങൾക്ക് ശേഷം കാൺപൂരിലെ പരോങ്ക് ഗ്രാമത്തിൽ നിന്നുള്ള രാംനാഥ് കോവിന്ദ് എന്ന സാധാരണക്കാരൻ ഇന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളെയും അഭിസംബോധന ചെയ്യുകയാണ്. നമ്മുടെ ഊർജ്ജസ്വലമായ ജനാധിപത്യ ശക്തിക്ക് നന്ദി പറയുകയും തലകുനിക്കുകയും ചെയ്യുന്നു. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിൽ സാധാരണക്കാരിൽ സാധാരണക്കാർക്ക് പോലും ജനാധിപത്യ സംവിധാനത്തിൽ നല്ല പ്രവർത്തനം നടത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Trending
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില്‍ യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു