ഛത്തിസ്ഗഢ്: പഞ്ചാബിലെ വിവിധ ജില്ലകളില്‍ വിഷമദ്യം കഴിച്ച് 21 പേര് മരിച്ചു. അമൃത്സര്‍, ബറ്റാല,തന് താരന് എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മുച്ചാല്‍ ഗ്രാമത്തിലെ ചിലര്‍ വീടുകളില്‍ മദ്യം അനധികൃതമായി ഉണ്ടാക്കുന്നുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. സംഭവത്തില്‍ മുച്ചാല്‍ ഗ്രാമവാസിയായ ബല്‍വീന്ദര്‍ കൗറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവിട്ടു.


