യുഎഇ: 2023 യു.എ.ഇയിൽ സുസ്ഥിരതയുടെ വർഷമായിരിക്കുമെന്ന പ്രഖ്യാപനവുമായി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഈ വർഷം നവംബർ 30 മുതൽ ഡിസംബർ 12 വരെ എക്സ്പോ സിറ്റി ദുബായിൽ നടക്കാനിരിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി സിഒപി 28 ന് രാജ്യം തയ്യാറെടുക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം.
‘സിഒപി 28 ന്റെ ആതിഥേയനെന്ന നിലയിലും ഒരു ആഗോള കൺവീനർ എന്ന നിലയിലും ഞങ്ങളുടെ പങ്ക് നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, കൂടാതെ സുസ്ഥിരതാ മേഖലയിലെ പ്രവർത്തനത്തെയും നവീകരണത്തെയും പിന്തുണയ്ക്കുന്നത് തുടരുകയും ചെയ്യും. ഫലപ്രദമായ കാലാവസ്ഥാ പ്രവർത്തനത്തിനു ഒരു പൊതു കാഴ്ചപ്പാടും കൂട്ടായ ഇച്ഛാശക്തിയും ആവശ്യമാണ്,’ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പ്രസ്താവനയിൽ വ്യക്തമാക്കി.