ഡെറാഡൂണ്‍: ദേശീയ പെണ്‍കുട്ടി ദിനത്തിന്റെ ഭാഗമായി ഹരിദ്വാര്‍ സ്വദേശിനിയായ സൃഷ്ടി ഗോസ്വാമി ഒരു ദിവസത്തേക്ക് ഉത്തരാഖണ്ഡ് സംസ്ഥാന മുഖ്യമന്ത്രിയായി. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം എല്ലാ വര്‍ഷവും ജനുവരി 24 നു ദേശീയ പെണ്‍കുട്ടി ദിനമായി ആചരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്ത യോഗത്തില്‍ സൃഷ്ടി ഗോസ്വാമി പങ്കെടുത്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും യോഗത്തില്‍ സന്നിഹിതനായിരുന്നു. ബി.എസ്.സി അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥിയാണ് സൃഷ്ടി ഗോസ്വാമി. ഒരു ദിവസം മുഖ്യമന്ത്രിയാകാന്‍ അവസരം തന്നതിന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനു സൃഷ്ടി ഗോസ്വാമി നന്ദി പറഞ്ഞു.