
മനാമ: ബഹ്റൈനിലെ അല്ബാദിയില് ഏഷ്യന്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍.
കൊല്ലപ്പെട്ടയാളുടെ നാട്ടുകാര്‍ തന്നെയാണ് പ്രതികളും. 12 വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന ഒരു തര്‍ക്കത്തിന്റെ പേരിലുള്ള വൈരാഗ്യം മൂലമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
രണ്ടു മാസത്തോളം പ്രതികള്‍ യുവാവിനെ പിന്തുടരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം യുവാവിന്റെ താമസസ്ഥലത്തിനു സമീപം പതിയിരുന്ന് യുവാവിനെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു ഇടവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റിമാന്‍ഡ് ചെയ്തു. കേസില്‍ അന്വേഷണം തുടരുകയാണ്.


