ഡിട്രോയ്റ്റ്: ഡെട്രോയിറ്റിലെ ഹെലൻ സ്ട്രീറ്റിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് ആറും ഏഴും വയസ്സ് പ്രായമുള്ള രണ്ടു ആൺകുട്ടികൾ മരിച്ചു. എട്ടും, പത്തും വയസ്സ് പ്രായമുള്ള മറ്റു രണ്ടു കുട്ടികൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. ക്രിസ്മസ് ആഘോഷങ്ങൾക്ക് തയ്യാറെടുക്കവേ ഇരുനില കെട്ടിടത്തിന് രാവിലെ ഒൻപതു മണിയോടെയാണ് തീ പിടിച്ചത്. അഗ്നിശമന സേനാംഗങ്ങൾ എത്തി തീകെടുത്തിയപ്പോൾ ലിവിങ് റൂമിൽ മരിച്ച നിലയിലായിരുന്നു കുട്ടികൾ. അമ്മയെയും മറ്റു മൂന്നു കുട്ടികളെയും രക്ഷപെടുത്തനായി.
വീടിനകത്തു ധാരാളം ഹീറ്ററുകൾ ഉണ്ടായിരുന്നതായും സ്മോക്ക് അലാം വർക്ക് ചെയ്യുന്നില്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മരിച്ച കുട്ടികളുടെ പേരിൽ ഗോ ഫണ്ട് ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന് കാരണമായത് എന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.