
മനാമ: ബഹ്റൈന്‍ പോലീസ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 5 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു.
21ഉം 36ഉം വയസുള്ള രണ്ട് ഏഷ്യന്‍ പൗരന്മാരാണ് പിടിയിലായത്. ഇവരില്‍നിന്ന് പിടിച്ചെടുത്ത അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നിന് 61,000 ദിനാറിലധികം വിപണിമൂല്യമുണ്ടെന്ന് പോലീസ് അറിയിച്ചു.


