കോവളം: വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ചശേഷം നഗ്നഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം ടൗൺഷിപ്പിൽ ആമ്പൽക്കുളം ഹബീബീയ ബയത്തിൽ ഷാരുഖ് ഖാനെ (24) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. മൊബൈൽ ഫോണിലൂടെയായിരുന്നു ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് കുട്ടിയെ കാറിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ നഗ്നഫോട്ടോകളെടുത്തശേഷം ഫോണിലയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
കോവളം എസ്.എച്ച്.ഒ. സജീവ് ചെറിയാൻ, എസ്.ഐ മാരായ പ്രദീപ്, അനിൽകുമാർ, എ.എസ്.ഐ.മാരായ മൈന, ശ്രീകുമാർ, സീനിയർ സി.പി.ഒ. ഗിരികുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Trending
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
- വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു