കോട്ടയ്ക്കൽ: ദേശീയപാതയിൽ എടരിക്കോട് പാലച്ചിറമാട് പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിറകിൽ ഇടിച്ച് 17 പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതരമായി പരിക്കില്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസുകൾ ആണ് അപകടത്തിൽ പെട്ടത്. തൃപ്പൂണിത്തുറ ചന്ദന നിവാസിൽ ബിന്ദു (51), പെരിങ്ങോട്ടുകര സ്വദേശി മുഹമ്മദ് (48), വയനാട് മലയ്ക്കൽ റീന ജോർജ് (43), കോഴിക്കോട് അമ്പാടിയിലെ അബീഷ് (45), നിതിൻ (26), പൊന്നാനി പള്ളിത്തിലായി ശൈലജ (34), പട്ടാമ്പി കോമത്തൊടി അരുന്ധതി (23), ഒതുക്കുങ്ങൽ പി.ലിസിത (24), തിരുവനന്തപുരം സ്വദേശിനി രേഷ്മ (27), ബംഗാൾ സ്വദേശിനി ആനന്ദ ബസക് (30), ശാസ്താംപറമ്പിൽ അനഘ് (24), മുക്കം സ്വദേശിനി രാധാമണി (54), മാവൂർ കണ്ണംപിലാക്കൽ ലീല (60), കോഴിക്കോട് ഷഹനാസ്(29), അഭിലാഷ്(29), കോഴിക്കോട് അശ്വതി (23), കടവിൽ പറമ്പിൽ അബ്ദുൽ ജലീൽ (46) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ എടരിക്കോടിനും കോഴിക്കോടിനും ഇടയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു

