തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് തൃശൂർ ജില്ലയിലെത്തും. അഴീക്കോടൻ രാഘവന്റെ അമ്പത്തൊന്നാം രക്തസാക്ഷിത്വ ദിനാചരണത്തിൽ പങ്കെടുക്കാനാണ് എം വി ഗോവിന്ദനെത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദം കത്തിനിൽക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി തൃശൂരിലെത്തുന്നത്. ഇഡി കേസ് രാഷ്ട്രീയമായി നേരിടാനുള്ള തന്ത്രങ്ങളടക്കം ചർച്ച ചെയ്യാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗവും ഇന്ന് ചേരും.അഴീക്കോടൻ കുത്തേറ്റുവീണ തൃശൂർ ചെട്ടിയങ്ങാടിയിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടത്തും. വളന്റിയർ മാർച്ചിനുശേഷം വൈകിട്ട് അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനിയിൽ ചേരുന്ന അനുസ്മരണസമ്മേളനം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി കെ ബിജു, സംസ്ഥാനകമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. കരുവന്നൂർ വിഷയത്തിൽ കേന്ദ്രത്തിനും ഇ ഡിക്കുമെതിരെ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നെങ്കിലും കൂടുതൽ ജനശ്രദ്ധ ഉറപ്പാക്കാനാണ് പൊതുസമ്മേളനം.
Trending
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി