തിരുവനന്തപുരം: കൊച്ചിയിലേയും ഇരിങ്ങാലക്കുടയിലേയും കുടിവെള്ള വിതരണ ശൃംഖല വിപുലപ്പെടുത്താന്‍ 150 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്.
കൊച്ചിയിലേയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള വിതരണ ശൃംഖല വിപുലീകരണത്തിനായി 130 കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രി ഭരണാനുമതി നല്‍കിയത്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്കും മൂരിയാട്, വേലൂക്കര പഞ്ചായത്തുകള്‍ക്കുമായി 19.35 കോടി രൂപയുടെ പദ്ധതിക്കും ഭരണാനുമതി നല്കി.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലകളിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ ഏറെക്കുറേ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.