ദിസ്പൂർ: അസമിലെ ഒരു വീട്ടിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം അർദ്ധ നഗ്നമായ നിലയിൽ കണ്ടെത്തി. 15 വയസാണ് പെൺകുട്ടിക്ക്. അസമിലെ കരിംഗഞ്ച് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ കണ്ടെത്തിയെന്ന വിവരം പൊലീസിന് ലഭിക്കുന്നതെന്ന് കരിംഗഞ്ച് എസ്പി പാർത്ഥ പ്രതീം ദാസ് പറഞ്ഞു.’സ്ഥലത്തെത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രാത്രി ഒമ്പത് മണി വരെ പെൺകുട്ടി കുടുംബാംഗങ്ങളുമായി സാധാരണ നിലയിലുള്ള സംഭാഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്’- എസ്പി മാദ്ധ്യമങ്ങളോട് പറഞ്ഞു.പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
Trending
- പലസ്തീന് പിന്തുണ: ഹമദ് രാജാവിന് മഹ്മൂദ് അബ്ബാസിന്റെ പ്രശംസ
- ബഹ്റൈന്‍- യു.എ.ഇ. കരാറിന് ഹമദ് രാജാവിന്റെ അംഗീകാരം
- കെഎസ്ആർടിസിക് 73 കോടി രൂപകൂടി അനുവദിച്ചു
- ഹമദ് രാജാവിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ രാഷ്ട്രപതി
- ബഹ്റൈന്‍ സിത്രയില്‍ തീപിടിത്തം; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു
- ഇംഗ്ലണ്ടിൽ ചരക്കു കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് വന്‍ അപകടം
- ബഹ്റൈന്‍ രാജാവ് കുതിരപ്പന്തയോത്സവത്തില് പങ്കെടുത്തു
- പിണറായി വിജയന് മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശം : വെള്ളാപ്പള്ളി നടേശന്