മനാമ: കോവിഡ് വ്യാപനം തടയാനായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് 15 പേർക്കെതിരെ ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചതായി ചീഫ് ഓഫ് മിനിസ്ട്രീസ് ആൻഡ് പബ്ലിക് ബോഡീസ് പ്രോസിക്യൂഷൻ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ അഞ്ചിലധികം പേരുടെ ഒത്തുചേരൽ നിരോധനം ലംഘിച്ചവർക്കാണ് മൂന്ന് മുതൽ ആറ് മാസം വരെ തടവും 1,000 ബഹ്റൈൻ ദിനാർ പിഴയും വിധിച്ചത്.
പൊതു സ്ഥലങ്ങളിൽ അഞ്ചിലധികം ആളുകൾ പങ്കെടുത്ത നിരവധി ഒത്തുചേരലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, പബ്ലിക് പ്രോസിക്യൂഷൻ കേസുകളിൽ അന്വേഷണം ആരംഭിച്ചു.