ദുബൈ: കടൽ മാര്‍ഗം കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം ദുബൈ കസ്റ്റംസ് പിടിച്ചെടുത്തു. 140 കോടി ദിര്‍ഹം വിലവരുന്ന ഒന്നര ടണ്‍ കാപ്റ്റഗണ്‍ ആണ് ദുബൈ കസ്റ്റംസ് ജബല്‍ അലി, ടീ കോം സെന്റര്‍ സംഘങ്ങള്‍ പരാജയപ്പെടുത്തിയത്.രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് കസ്റ്റംസ് അറിയിച്ചു.
കണ്ടെയ്നര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റംസിന്റെ തുറമുഖ സുരക്ഷ പദ്ധതിയായ ‘സിയാജി’ന്റെ നിരീക്ഷണ ഫലമായാണ് ലഹരിമരുന്ന് പിടികൂടാനായത്. സ്മാര്‍ട്ട് സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കപ്പലില്‍ മയക്കുമരുന്ന് ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കപ്പല്‍ നിരീക്ഷിച്ച് പിടിച്ചെടുക്കുകയായിരുന്നു.