ബെംഗളുരൂ: കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ വാഹനാപകടത്തില്‍ 12 പേര് മരിച്ചു. ടാറ്റ സുമോ കാര്‍ ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേര് ഗുരുതരാവസ്ഥയിലാണ്. ചിക്കബല്ലാപുരയിലെ ട്രാഫിക് സ്റ്റേഷന് സമീപമായിരുന്നു അപകടം. പുലര്‍ച്ചെയോടെയാണ് അപകടമുണ്ടാകുന്നത്. കര്‍ണാടക- ആന്ധ്രാ അതിര്‍ത്തിയിലുള്ള ബാഗേപള്ളിയില്‍ നിന്ന് ചിക്കബല്ലാപുരയിലേക്ക് വരികയായിരുന്ന കാര്‍, നിയന്ത്രണം വിട്ട് ടാങ്കറിന്റെ പിന്നിലിടിക്കുകയായിരുന്നു. കാറില്‍ 14 പേരുണ്ടായിരുന്നതായാണ് വിവരം. അഞ്ചുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
