മനാമ: ബഹ്റൈനിൽ ഇന്ന് കോവിഡ് മൂലമുള്ള നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തു. 79 വയസുള്ള സ്വദേശിയാണ് മരണപ്പെട്ടത്. ബഹ്റൈനിലെ നാലാമത്തെ മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ മരണം 115 ആയി.
ബഹ്റൈനിൽ ഇന്ന് രണ്ട് സ്വദേശികളുടെയും രണ്ട് വിദേശികളുടെയും മരണമാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്.