
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനകളില്‍ പിടികൂടിയ 113 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തി.
നവംബര്‍ 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ 2,446 പരിശോധനകളാണ് നടത്തിയതെന്ന് എല്‍.എം.ആര്.എ. അറിയിച്ചു. നിയമം ലംഘിച്ച് ജോലി ചെയ്ത 25 വിദേശികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.


