
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പഞ്ചായത്ത് ഓഫിസിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തതായി കൽപറ്റ എംഎല്‍എ ടി. സിദ്ധിഖ്. ഇതിൽ 11 ലക്ഷം രൂപ എത്രയും പെട്ടെന്നു തന്നെ നൽകണം. പോളിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ടി. സിദ്ധിഖ് ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണെന്നും ടി. സിദ്ധിഖ് പറഞ്ഞു.


