റിയാദ്: സൗദി അറേബ്യയിൽ 1,068 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ 3,10,836 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 22,136 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1,601 കേസുകൾ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
33 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ ആകെ മരണം 3,755 ആയി. 1,013 പേർ പുതുതായി രോഗമുക്തി നേടി. രാജ്യത്തെ ആകെ രോഗമുക്തി 2,84,945 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി ആരോഗ്യ അധികൃതർ 59,467 ലബോറട്ടറി പരിശോധനകൾ നടത്തി.ഇതോടെ രാജ്യത്ത് മൊത്തം പരിശോധനയ്ക്കു വിധേയരായവർ 4,850,659 ആയി.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE