
മനാമ: ബഹ്റൈനിലെ വിദ്യാഭ്യാസ ഗുണനിലവാരം കണക്കാക്കുന്നതിന് സർവേ നടത്തുമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ- ഗവൺമെന്റ് ആൻഡ് അതോറിറ്റി വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സർവേ സർക്കാർ സർവിസസ് കാൾ സെന്ററുമായി സഹകരിച്ചാണ് നടത്തുക. ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടത്തിന്റെ സൂചിക കണക്കാക്കാനും കഴിയും. 15 വയസ്സ് കഴിഞ്ഞ 10,000 പേരെ സർവേയിൽ പങ്കാളികളാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
