മനാമ: “ഫീന അൽ ഖൈർ” കാമ്പയിനിൽ സംഭാവനകൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 10,000 ലാപ്ടോപ്പുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചു.
കോവിഡ് വ്യാപന സമയത്ത് നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കുന്നതിന് മാനവിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കുമുള്ള രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനെസ് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ഫീന അൽ ഖൈർ പദ്ധതിയ്ക്ക് സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. 17.43 ദശലക്ഷം ബഹ്റൈൻ ദിനാറിന്റെ നിരവധി സംരംഭങ്ങൾക്കാണ് എച്ച്എച്ച് ഷെയ്ഖ് നാസർ അംഗീകാരം നൽകിയിട്ടുള്ളത്. ഇതിനെത്തുടർന്ന് സഹായം നൽകാനുള്ള സമിതിയുടെ നീക്കത്തിന്റെ ഭാഗമായാണ് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ആവശ്യമുള്ള വിഭാഗങ്ങളെ പിന്തുണയ്ക്കൽ, ഉൽപാദന കുടുംബങ്ങൾ, ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത ബിസിനസ്സ് ഉടമകൾ, നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകൽ എന്നിവ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.