
മനാമ: ബഹ്റൈനില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയില്‍ 13 വര്‍ഷം ജോലി ചെയ്ത ഏഷ്യക്കാരന് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു.
2010ലാണ് ഇയാള്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിലെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ഇവിടെ ജോലി നേടിയത്. ഏറെക്കാലത്തിനു ശേഷം നടന്ന ഒരു പരിശോധനയിലാണ് ഇയാളുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് സംശയമുയര്‍ന്നത്. ഒരു യൂറോപ്യന്‍ രാജ്യത്തെ സര്‍വകലാശാലയുടെ പേരിലായിരുന്നു സര്‍ട്ടിഫിക്കറ്റ്. പരിശോധനയില്‍ ഈ സര്‍വകലാശാല വ്യാജമാണെന്നും അംഗീകാരമില്ലാത്തതാണെന്നും കണ്ടെത്തി.
ഇതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കേസ് കോടതിക്ക് കൈമാറുകയായിരുന്നു.
