
മനാമ: സ്ലോവേനിയയില്‍നിന്ന് ബഹ്റൈനിലേക്ക് കഞ്ചാവ് കടത്തിയ കുറ്റത്തിന് അഭിഭാഷകനും 27കാരനുമായ സൗദി പൗരന് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു.
വില്‍പ്പനയ്ക്കു വേണ്ടിയാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വകാര്യ ഉപയോഗത്തിനായി പ്രീഗബാലിന്‍ (ലിറിക്ക) കൈവശം വെച്ചെന്ന കുറ്റവും യുവാവിനെതിരെ ചുമത്തിയിരുന്നു. യുവാവിനോടൊപ്പം മയക്കുമരുന്ന് ഉപയോഗിച്ച മറ്റൊരു സൗദി പൗരനെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും വില്‍പ്പനയില്‍ പങ്കാളിയല്ലെന്ന് കണ്ടെത്തിയതിനാല്‍ അയാള്‍ക്ക് ആറു മാസം തടവുശിക്ഷ വിധിച്ചു.
