മനാമ: ബഹറിനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച പത്ത് പേർക്ക് എട്ടാം ലോവർ ക്രിമിനൽ കോടതി ഇന്ന് പിഴ ശിക്ഷ വിധിച്ചു. 1000 മുതൽ 2000 ദീനാർ വരെയാണ് പിഴ ചുമത്തിയത്. പുതുവത്സരാഘോഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കോവിഡ് വ്യാപിക്കുന്നത് തടയാൻ റെസ്റ്റോറന്റുകളിലും കഫേകളിലും നിർബന്ധിത മുൻകരുതൽ ആരോഗ്യ നടപടികൾ നടപ്പിലാക്കുന്നതിൽ ഇവർ പരാജയപ്പെട്ടതായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ സെക്രട്ടേറിയറ്റ് ജനറൽ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. നിരവധി റസ്റ്റാറൻറുകൾക്കും കഫേകൾക്കുമെതിരെ നടപടി എടുത്തിരുന്നു. നിയമലംഘനം കണ്ടെത്തിയ റസ്റ്റാറൻറും കഫേയും അടപ്പിക്കുകയും ചെയ്തു.