കാൻബെറ: ഓസ്ട്രേലിയയിൽ ബസ് മറിഞ്ഞ് 10 പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിഡ്നിക്ക് വടക്ക് ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിലെ ഹണ്ടർ വാലി മേഖലയിലെ ഗ്രെറ്റ പട്ടണത്തിലെ വൈൻ കൺട്രി ഡ്രൈവിലെ റൗണ്ട് എബൗട്ടിലാണ് സംഭവം. വിവാഹ അതിഥികളുമായി പോയ ബസ് ആണ് അപകടത്തിൽപെട്ടത്.
രാത്രി 11.30ന് ശേഷമാണ് അപകടം. ഈ മേഖല മൂടൽമഞ്ഞുള്ള അവസ്ഥയിലായിരുന്നു. പരിക്കേറ്റ 25 പേരെ ഹെലികോപ്റ്ററിലും റോഡ് മാർഗവും ആശുപത്രികളിലെത്തിച്ചു. 18 യാത്രക്കാർക്ക് പരിക്കില്ല. അപകടകാരണം വ്യക്തമല്ല.
ഹണ്ടർ വാലി വൈൻ മേഖലയുടെ ഹൃദയഭാഗത്താണ് ഗ്രേറ്റ, മുന്തിരിത്തോട്ടങ്ങളും റെസ്റ്റോറന്റുകളും നിറഞ്ഞ മനോഹരമായ ഒരു പ്രദേശം. ഓസ്ട്രേലിയയിൽ സ്ഥാപിതമായ ആദ്യത്തെ വൈൻ മേഖലയാണിത്.