
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 1,76,000 ദിനാര്‍ വില വരുന്ന 12 കിലോഗ്രാം മയക്കുമരുന്ന് കൈവശം വെച്ച 10 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ളവരും 21 മുതല്‍ 42 വരെ വയസ്സുള്ളവരുമാണ് പ്രതികള്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
