
പത്തനംതിട്ട: മണ്ഡല – മകര വിളക്ക് കാലത്ത് ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. സീസണ് 18 ദിവസം പിന്നിടുമ്പോള്‍ ആണ് തീര്‍ത്ഥാടക പ്രവാഹത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത്.
ഔദ്യോഗിക കണക്കുപ്രകാരം ഡിസംബര്‍ 3 വൈകീട്ട് 7 മണി വരെ 14,95,774 പേരാണ് മലചവിട്ടയത്. ഏഴ് മണിക്ക് ശേഷമുള്ള എണ്ണം കൂടി കൂട്ടിയാല്‍ 15 ലക്ഷം കവിയും. ബുധനാഴ്ച്ച പുലര്‍ച്ചെ 12 മുതല്‍ വൈകീട്ട് 7 വരെ 66522 പേരാണ് എത്തിയത്.
ഒരു ദിവസം 1,18,000 പേര് എന്നതാണ്, ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന കണക്ക്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലായി തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. തിരക്ക് കുറഞ്ഞതോടെ ഭക്തര്‍ക്ക് സുഖദര്‍ശനം ഉള്‍പ്പെടെ സാധ്യമാകുന്നുണ്ട്.


